അധ്യായം ഒന്ന്
കേരള രാഷ്ട്രീയത്തിൽ എല്ലാവരുടേം മാണി സാർ.. അക്ഷരം മാറിയാണ് ഇപ്പോൾ ആൾകാർ വിളിക്കുന്നതെങ്കിലും മുന്നേ എല്ലാരും വിളിച്ചത് സാറേ എന്ന് തന്നെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ബജെറ്റ് അവതരിപ്പിച്ച മഹാൻ. ഇദേഹത്തിന്റെ കൈകൽ പരിശുദ്ധം ആണെന്ന് പറയുന്ന മന്ദബുദ്ധികൾ ഈ മഹാന്റെ ആസ്തികളുടെ കണക്കെടുക്കുന്നത് നല്ലതാണു . .തണുത്ത വെള്ളം കൈയിൽ കരുതുക ബോധക്ഷയം സുനിശ്ചിതം.
ബാർ കോഴ മഞ്ഞു മലയുടെ ഒരറ്റം മാത്രം ആണ്. സഭക്ക് വേണ്ടി ഈ മഹാൻ ചെയ്ത സഹായങ്ങലാൽ സഭ തങ്ങളുടെ വോട്ട് ബാങ്ക് ഇദ്ദേഹത്തിനു സ്ഥിര നിക്ഷേപം ആയി വിട്ടു കൊടുത്തിരിക്കുന്നു. .
വ്യാജ പട്ടയങ്ങൾ .. എങ്ങിനെ നിബിഡ വനങ്ങൾ അൽത്താരകളും റബ്ബർ തോട്ടങ്ങളും ആയി മാറി എന്ന കഥ അല്ല അതിനു പിന്നിലെ ഈ മനുഷ്യന്റെ പരിശ്രമം മനസിലാക്കിയാൽ അപ്പോൾ കൊടുക്കും മുഖ്യമന്ത്രി കസേര.. നോബൽ സമ്മാനം വരെ കൊടുക്കും പരിസ്ഥിതി സംരക്ഷണത്തിന്.
നിയമ വകുപ്പിൽ ഇദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ കണ്ടു ശ്രീമതി ടീച്ചറ പോലും ഞെട്ടി പോയി .. ആളെ പറ്റിക്കൽ കലാപരിപാടിയിൽ ഇദ്ദേഹത്തിനു ഡോക്ടറേറ്റ് നല്കേണ്ടതാണ് .. കേരള ഖജനാവിലെ ഓരോ നികുതിക്കും വിലയിട്ടു വില്പന നടത്തിയ ജന സേവകൻ. പിന്നേം വന്നു ന്യായീകരിക്കുന്ന അലവലാതികൾ പറയും മാണി സാർ ഇത്രയും സീനിയർ ആയ നേതാവ് അദ്ധേഹത്തെ കുറിച്ച് ..ഛെ ഛെ മോശം.. ഇത്രയും വര്ഷത്തെ ജനസേവനം കൊണ്ട് ഈ എളിയ ജനസേവകൻ കേട്ടിപടുത്ത ബിസിനസ് സാമ്രാജ്യം അത് ഇവിടത്തെ സാധാരണക്കാരുടെ ഊഹ പരിധിക്കു പോലും അപ്പുറത്താണ് ..
അത് കൊണ്ടാണ് ഇത്രയും പരസ്യമായി മാണിക്കെതിരെ ശബ്ദിച്ചിട്ടും രമേശൻ കോന്റ്രാക്ടരിന്റെ മകൻ ബിജു രമേശ് പയറു പോലെ ഇപ്പോഴും നടക്കുന്നെ. .അല്ലേൽ പൂഞ്ഞാർ ഗാന്ധിയും പാല മാണിക്യവും ചേർന്ന് ഇപ്പോൾ പാവത്തിനെ ഇന്ത്യക്ക് പുറത്തേക്കു പാർസൽ ചെയ്തിട്ടുണ്ടാകുമായിരുന്നു…
തുടരും
Leave a Reply
Be the First to Comment!