ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കാന്‍ വേണ്ടി നടി ഹന്‍സിക വീടു പണിയാനൊരുങ്ങുന്നു. വീടിന്റെ പണി എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ഹന്‍സിക അറിയിച്ചു. അതിനായി മുംബൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരിക്കുകയാണ് താരം. നഗരത്തില്‍ നിന്ന് അല്പം മാറി വാഡ എന്ന സ്ഥലത്താണ് ഒരേക്കര്‍ സ്ഥലം വീട് നിര്‍മിക്കാനായി ഹന്‍സിക വാങ്ങിയിരിക്കുന്നത്. വാര്‍ത്ത ഹന്‍സികയും സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഒച്ചപ്പാടില്‍ നിന്നും ബഹളത്തില്‍ നിന്നുമെല്ലാം മാറി, ശാന്തമായ ഒരു സ്ഥലമായിരുന്നു നോക്കിയിരുന്നത്. അത് തന്നെ ലഭിച്ചു. നഗരത്തില്‍ നന്ന് ഒരു ഒന്നര മണിക്കൂര്‍ യാത്ര വേണ്ടിവരുമെന്നും നാലഞ്ച് മാസം മുമ്പേ വാങ്ങാന്‍ തീരുമാനിച്ചതായിരുന്നുവെന്നും ഹന്‍സിക അറിയിച്ചു.
ഹന്‍സികയ്ക്ക് കോളിവുഡില്‍ തിരക്കേറുകയാണ്. പ്രണയത്തിനും പരാജയത്തിനും ശേഷമാണ് ഹന്‍സികയും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. വിശാ ലിനൊപ്പം അഭിനയിച്ച ആമ്പളെ എന്ന ചിത്രമാണ് ഹന്‍സികയുടെ ഒടുവില്‍ റിലീസ് ആയചിത്രം. വാലുവാണ് ഉടന്‍ റിലീസിനൊ രുങ്ങുന്ന ചിത്രം. ഉയിരേ ഉയിരേ, പുലി, റോമിയോ ആന്‍ഡ് ജൂലി യറ്റ്, ഇദയ മുരളി, വേട്ടൈ മന്നന് എന്നിങ്ങനെയാ ണു മറ്റു ചിത്രങ്ങള്‍.
Leave a Reply
Be the First to Comment!