കൊച്ചി: അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ യുവനടന് ഷൈന്‍ ടോം ചാക്കോ കൊക്കെയ്നുമായി പിടിയില്‍. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് യുവനടനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു ലക്ഷത്തോളം രൂപ വില വരുന്ന പത്ത് ഗ്രാം കൊക്കെയ്ന്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്.
ഷൈന്‍ ചാക്കോയോടൊപ്പം സഹ സംവിധായിക ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍മാര്‍ട്ട് ഉടമ സ്നേഹ എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഷൈനേയും കൂട്ടാളികളെയും പിടികൂടിയത്.
ഷൈന്‍ ഇതിഹാസ എന്ന സിനിമയിലെ നായകനാണ്.
Leave a Reply
Be the First to Comment!