മലയാളി താരം ഇനിയ തന്റെ അടുത്ത തമിഴ് ചിത്രത്തിൽ സിനിമാനടിയാകുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വൈഗൈ എക്സ്പ്രസ് എന്ന ചിത്രത്തിലാണ് ഇനിയ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വപ്നപ്രിയ എന്നാണ് ഇനിയയുടെ കഥാപാത്രത്തിന്റെ പേര്. സ്വപ്നപ്രിയയും മറ്റ് രണ്ട് പെൺസുഹൃത്തുക്കളും കൂടി ഒരു ട്രെയിനിൽ യാത്ര ചെയ്യുകയാണ്. ആ യാത്രയ്ക്കിടെ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.
ചിത്രത്തിന്റെ സെറ്റ് തന്നെ വളരെ രസകരമാണെന്നാണ് താരം പറയുന്നത്. യഥാർത്ഥത്തിൽ താനൊരു ട്രെയിനിന്റെ എ.സി കോച്ചിൽ യാത്ര ചെയ്യുന്നതായാണ് തോന്നുന്നതെന്ന് ഇനിയ പറഞ്ഞു. സംവിധായകനായ ഷാജി വളരെ കർക്കശക്കാരനാണെന്ന മുൻധാരണയുമായാണ് താൻ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതെന്നും എന്നാൽ അദ്ദേഹം വളരെ കൂളായ വ്യക്തിയാണെന്ന് തനിക്ക് മനസിലായെന്നും താരം വ്യക്തമാക്കി.
[facebook_like_box]
Leave a Reply
Be the First to Comment!