ഭോപ്പാല്‍: ഭോപ്പാലില്‍ കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചിലര്‍ക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റത്. എല്ലാവര്ക്കും അരക്ക് മുകളിലേക്കാണ് വെടിയേറ്റതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തിനുളളിലൂടെ വെടിയുണ്ട പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായായി അയച്ചിട്ടുണ്ട്.
അതേ സമയം കൊല്ലപ്പെട്ട എട്ട് പേരില്‍ ഏഴു പേരുടെയും മൃതദേഹം കനത്ത പൊലീസ് സുരക്ഷയില്‍ മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലായി സംസ്കരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് എട്ടു സിമി ഭീകരര്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയന്നൊണ് പോലീസും മധ്യപ്രദേശ് സര്‍ക്കാരും പറയുന്നത്.
അതിനിടെ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്നും വളരെ അടുത്ത് നിന്നാണ് ഇവരെ വെടിവെച്ചതെന്നും കാണിച്ച് സംഭവത്തിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
Leave a Reply
Be the First to Comment!