കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിദ്യാർത്ഥികളെ കാണിച്ചത് കെ.എസ്.യു പ്രവർത്തകർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പ്രസംഗം നിറുത്തിവച്ചു.
ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ 125ആം വാർഷികവും അനുസ്മരിച്ചാണ് മോദി ഇന്ന് രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്. ഇത് രാജ്യത്തെ എല്ലാ വിദ്യാർത്ഥികളെയും കാണിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ കാവിവത്കരണം നടത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.
Leave a Reply
Be the First to Comment!